അടൂർ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കണം എസ് വൈ എസ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി
പത്തനംതിട്ട: അടൂർ ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന്
എസ് വൈ എസ് ജില്ലാ കമ്മിറ്റി നിവേദനം നൽകി,
അടൂരിലും ആലപ്പുഴ, കൊല്ലം,ജില്ലകളുടെ അടൂരുമായി അടുത്തു കിടക്കുന്ന പ്രദേശങ്ങളിലടക്കം രോഗമുള്ളവർ വിവിധ ചികിത്സകൾക്കായി അടൂർ ഗവൺമെൻ്റ് ജനറൽ ആശുപത്രിയെയാണ് ആശ്രയിച്ചു വരുന്നത് . ഈ പ്രദേശങ്ങളിൽ കാൻസർ രോഗമുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും നിരവധിയാണ്.രോഗം നിർണയിക്കുന്നതിനും കീമോ അടക്കമുള്ള കാൻസർ ചികിത്സാ കേന്ദ്രം അടൂർ ഗവൺമെൻ്റ് ആശുപത്രിയിൽ ആരംഭിച്ചാൽ രോഗികൾക്ക് ഏറെ ആശ്വാസമാകും.
കാൻസർ നിർണയ പരിശോധനയ്ക്ക് വരെ ദൂരസ്ഥലങ്ങളിലാണ് പോകേണ്ടി വരുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ളവർ ചികിത്സാ അസൗകര്യം കണക്കിലെടുത്ത് യഥാസമയം രോഗനിർണയം നടത്താതിരിക്കുന്നു. ഇത് രോഗം കൂടുതൽ സങ്കീർണ്ണമാക്കാൻ കാരണമാവുന്നു. രോഗത്തിന് ദീർഘകാലം ചികിത്സ ആവശ്യമായി വരുന്നതിനാൽ ദൂരയുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്ക് രോഗികളും ബന്ധുക്കളും സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഈ അടിയന്തിരമായ സാഹചര്യത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും എസ് വൈ എസ് ജില്ലാ സെക്രട്ടറി
സുധീർ വഴിമുക്കിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.