ഐ.സി.എഫ് ഓക്‌സിജൻ പ്ലാന്റ് സംരംഭത്തിൽ പങ്കാളികളാവാം
ജീവവായു ലഭിക്കാതാവുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമ്മുടെ നിരവധി സഹോദരങ്ങളാണ് ഇത്തരമൊരു അവസ്ഥയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ഈ ലോകത്ത് നിന്ന് വിടപറഞ്ഞത്. എത്ര പണമുണ്ടായാലും അവശ്യ സമയത്ത് ഓക്സിജൻ ലഭിച്ചില്ലെങ്കിൽ പിന്നെയെന്ത്…
ഈ അവസ്ഥ മനസ്സിലാക്കി, കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. കേരള ഗവണ്മെന്റിന്റെ സഹകരണത്തോടെ ഉയർന്ന നിലവാരത്തിലുള്ള പ്ലാന്റ് ഏറ്റവും ഉചിതമായ സ്ഥലത്തു സ്ഥാപിക്കും.
വലുതും ചെറുതുമായ നിങ്ങളുടെ സഹായങ്ങൾ ഈ പദ്ധതിക്ക് മുതൽക്കൂട്ടാകും. പങ്കാളികളാവാൻ SYS SANTHWANAM 13060200030780 , FDRL0001306 PUTHIYARA KOZHIKODE എന്ന ബാങ്ക് അക്കൗണ്ട് വഴിയോ GPay: 7907112553 വഴിയോ സംഭാവനകൾ അയക്കാം