ജാമിഅതുൽ ഹിന്ദ് കോൺവക്കേഷൻ നാളെ
കോഴിക്കോട്: ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ നാലാമത് കോൺ
വക്കേഷൻ നാളെ കോഴിക്കോട് ഹോട്ടൽ കാലിക്കറ്റ് ടവറിൽ നടക്കും. ജാമിഅതുൽ ഹി
ന്ദ് അൽ ഇസ്‌ലാമിയ്യക്ക് കീഴിൽ അഫ്‌ലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളിൽ നി
ന്ന് ബാച്ച്‌ലർ ഓഫ് ഇസ്‌ലാമിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ 267 ‘ഹാ
ദി’കളും മാസ്റ്റർ ഓഫ് ഇസ്‌ലാമിക് സയൻസ് പൂർത്തിയാക്കിയ 33 ‘മുഹ്ത
ദി’കളും ബിരുദം ഏറ്റുവാങ്ങും. ത്രിവത്സര റിസർച്ച് കോഴ്‌സ് പൂർത്തിയാക്കി
ഒമ്പത് യുവ പണ്ഡിതർ ‘ദക്തൂർ’ പട്ടവും ഏറ്റുവാങ്ങും.
കേരളത്തിലെ ഇസ്‌ലാമിക പഠനത്തിന്റെയും വൈജ്ഞാനിക പുരോഗതിയു
ടെയും ചരിത്രത്തിലെ നാഴികക്കല്ലാണ് ജാമിഅതുൽ ഹിന്ദ് അൽ ഇസ്‌ലാ
മിയ്യ. നിലവിലുള്ള വിവിധ ഇസ്‌ലാമിക പഠന രീതികളെ ശാസ്ത്രീയമായി സമ
ന്വയിപ്പിച്ച് അന്തർ ദേശീയ നിലവാരത്തിലുള്ള ഒരു ഇസ്‌ലാമിക സർവകലാശാ
ലയുടെ ഘടനയിലും രൂപത്തിലും സമസ്ത കേന്ദ്ര മുശാവറയുടെ നിയന്ത്രണ
ത്തിനു വിധേയമായി കേരള മുസ്്‌ലിം ജമാഅത്തിനു കീഴിൽ പ്രവർത്തിക്കുന്ന കേ
ന്ദ്രീകൃത സംവിധാനമാണിത്.
മത ബിരുദത്തിലെ മാസ്റ്റർ കോഴ്‌സായ മുതവ്വൽ ബിരുദത്തിന് ശേഷം
വിഷയാധിഷ്ഠിതമായി സമഗ്ര പഠനത്തിനുള്ള ത്രിവത്സര റിസർച്ച് കോഴ്‌സ് ആ
ദ്യമായി സംവിധാനിച്ചത് ജാമിഅതുൽ ഹിന്ദാണ്. വർത്തമാന കാലത്തെ സാ
മൂഹിക സാംസ്‌കാരിക രംഗത്തെ സംഭവ വികാസങ്ങളോട് ക്രിയാത്മകമായി പ്ര
തികരിക്കാനുള്ള ശേഷി പണ്ഡിതരിൽ ഉണ്ടാക്കിയെടുക്കുകയെന്നതാണ് റിസർച്ച്
കോഴ്‌സിന്റെ ലക്ഷ്യം.
രാവിലെ 9.30 മണിക്ക് സയ്യിദ് അലി ബാഫഖീഹ് തങ്ങളുടെ പ്രാർത്ഥനയോടെ
ഉദ്ഘാടന സെഷനു തുടക്കമാകും. സുൽത്താനുൽ ഉലമ കാന്തപുരം എപി അബൂബക്കർ
മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സി
റ്റി വൈസ് ചാൻസലർ ഡോ കമാൽ പാഷ ഉദ്ഘാടനം നിർവഹിക്കും. റഈസുൽ
ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ സനദ് ദാനം നിർവഹിക്കും. മുഹിയിസ്സുന്ന പൊ
ന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. പേരോട് അ
ബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, കെ.പി മുഹമ്മദ് മുസ്ലിയാർ
കൊമ്പം, സി മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഡോ എപി അ
ബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ മുഹമ്മദ് കുഞ്ഞ്
സഖാഫി കൊല്ലം, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, റഹ്മത്തുല്ലാഹ് സഖാഫി
എളമരം, ഡോ അബ്ദുൽ അസീസ് ഫൈസി ചെറുവാടി, സിപി സൈതലവി മാസ്റ്റർ
ചെങ്ങര, പ്രൊഫ എകെ അബ്ദുൽ ഹമീദ്, മുഹമ്മദ് അലി സഖാഫി കിടങ്ങയം, അബ്ദുൽ
ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളും കേരള യൂണി
വേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ താജുദ്ദീൻ മന്നാനി, ഡോ അ
ബ്ദുല്ലത്വീഫ് ഫൈസി, ഡോ മുഹമ്മദ് സഖാഫി, ഡോ ഫൈസൽ അഹ്‌സനി രണ്ടത്താണി
തുടങ്ങിയവരും പങ്കെടുക്കും.
ഇതുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിൽ കേരള മുസ്്‌ലിം ജമാഅത്ത് സെ
ക്രട്ടറി സിപി സൈദലവി മാസ്റ്റർ ചെങ്ങര, സുന്നി വിദ്യാഭ്യാസ സെക്രട്ടറി പ്രൊഫ
എകെ അബ്ദുൽ ഹമീദ്, ജാമിഅതുൽ ഹിന്ദ് കോർഡിനേറ്റർ മുഹമ്മദ് അലി സഖാ
ഫി കിടങ്ങയം, ജാമിഅതുൽ ഹിന്ദ് എക്‌സിക്യുട്ടീവ് അംഗം അബ്ദുൽ ഖാദിർ
അഹ്‌സനി ചാപ്പനങ്ങാടി, ജാമിഅതുൽ ഹിന്ദ് ഓഫീസ് സെക്രട്ടറി യുസുഫ് മി
സ്ബാഹി എന്നിവർ പങ്കെടുത്തു.