കാര്‍ഷിക സംസ്കാരം വീണ്ടെടുക്കണം: പി കെ കുഞ്ഞാലികുട്ടി എം എൽ എ

കാര്‍ഷിക സംസ്കാരം വീണ്ടെടുക്കണം: പി കെ കുഞ്ഞാലികുട്ടി എം എൽ എ

വേങ്ങര: കേരളത്തിന് കൈവിട്ടുപോവുന്ന കൃഷി സംരക്ഷിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനും യുവജനഗൾ മുന്നിട്ടിറങ്ങണമെന്ന് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. പുതിയ കാലത്ത് കമ്പോളവും കൃഷിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കണം. ഇന്ന് നമ്മൾ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കണം. അതുവഴി കൃഷി നഷ്ടക്കച്ചവടമല്ലെന്നും ലാഭകരമെന്ന‌് തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഊരകം കോട്ടുമലയിൽ സ്വാന്തനം സംഘ കൃഷിയുടെ മൂന്ന ഘട്ട കൊയ്ത്തുത്സവം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കാർഷികമേഖലയും കമ്പോളവും തമ്മിൽ പൊരുത്തപ്പെടാത്ത സ്ഥിതിയാണ്. ഇത് മാറ്റിയെടുക്കാനാവണം. ഇതിനാവശ്യമായ വിധം കൃഷിരീതി മാറണം. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അരിയുടെ ആറിലൊന്നുപോലും ഇന്ന് ഉൽപ്പാദിപ്പിക്കുന്നിള്ളതാണ് സത്യം. ഇതോക്കെ തിരിച്ചറിഞ്ഞു ഇത് പോലെ ഉള്ള സംഘടനകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിലേക്ക് പദ്ദതിയുടെ ഭാഗമായിട്ടാണ് ഊരകം കോട്ടുമലയിൽ മൂന്ന് ഏക്കറിൽ സാന്ത്വനം ക്ലബ് കര നെല്ല് കൃഷി ഇറക്കിയത്.
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉത്പാദനം എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ കൃഷിരീതി അവലംബിച്ച് പാലക്കാട് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചടുത്ത ഹർഷ എന്ന സങ്കരയിനം നെല്ല വിത്താണ് കൃഷിക്കായി ഉപയോഗിചത്.
നവീന കൃഷി രീതിയിൽ നല്ലയിനം വിത്ത് തിരഞ്ഞെടുക്കുന്നതിലെ പരിചയക്കുറവ്, അമിത വളംകീടനാശിനി പ്രയോഗം, നൂതന കൃഷിരീതിയുടെ അഭാവം, കൃഷി സംരക്ഷണമാര്‍ഗങ്ങളെയും സഹായകേന്ദ്രങ്ങളെയും വിപണിസംവിധാനങ്ങളെയും പറ്റിയുള്ള അജ്ഞത എന്നിവയാണ് പരാജയകാരണങ്ങളില്‍ മുഖ്യം ഇതല്ലാം പരിഹരിച്ചാണ് ഊരകം കൃഷി ഭവന്റെ നേതൃത്വത്തിൽ സംഘകൃഷി നടത്തിയത്.
2020 മെയ് മാസത്തിൽ കോവിഡ് 19ന്റെ ഭാഗമായി ലോക്ക് ഡൗണുo അടച്ചിടലും നടന്നപ്പോൾ സാന്ത്വനം വളണ്ടിയർമാരാണ് സംഘ കൃഷി എന്ന ആശയവുമായി മുന്നോട്ട് വന്നത്. കോട്ടുമലയിൽ തരിശായി കിടന്നിരുന്ന മൂന്ന് ഏക്കർ ഭൂമിയാണ് ഊരകം കൃഷി ഭവൻ്റെ നേതൃത്വത്തിൽ കൃഷി ഭൂമിയാക്കി മാറ്റിയത്. കഴിഞ്ഞ രണ്ടു ഘ്ട്ട ങ്ങളിലും പൊതുജനങ്ങളിൽ നിന്നും സർക്കാർ തലത്തിലും വലിയ പിന്തുണയും സഹായവുമാണ് ലഭിച്ചത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് കൃഷി സ്ഥലം സന്ദർശിച്ചത്.
ഊരകം ഗ്രാമ പഞ്ചായത്തിന്റെ കൃഷിഭവൻ സഹകരണത്തോടെ മൂന്നാം ഘട്ടം 2022 മെയ് മാസത്തിലാണ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘടനം ചെയ്തത്. മൂന്ന് ഏക്കർ ഭൂമിയിൽ കരനെല്ലാണ് ഇപ്പോൾ കൃഷി നടത്തിയത്. തുടർന്ന് പച്ചക്കറി , കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മോഡണ്‍ , ചോളം, രാഗി തുടങ്ങിയവയാണ് ഊരകം പഞ്ചായത്തിലെ 10 , 11, 12 വാർഡുകളിലായി വിവിധ ഇടങ്ങളിൽ കൃഷി ചെയ്ത് വരുന്നുണ്ട്.

ചടങ്ങിൽ ചടങ്ങിൽ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, , പി കെ അസലു, വേങ്ങര കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രകാശ് , ഊരകം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ലീന, എസ് വൈ എസ് വേങ്ങര സോൺ സെക്ട്രി യൂസുഫ് സഖാ ഫി കുട്ടാളൂർ എന്നിവർ സംബന്ധിച്ചു.

Spread the love