മണ്ണിലിറങ്ങി എസ് വൈ എസ് പ്രവർത്തകർ നാടെേറ്റെടുത്ത് ഹരിതമുറ്റം ക്യാമ്പയിൻ
കോഴിക്കോട് പച്ച മണ്ണിന്റ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന സന്ദേശത്തിൽ ജൂൺ ഏഴ് വരെ നടക്കുന്ന എസ് വൈ എസ് ഹരിതമുറ്റം ക്യാമ്പയിനിൽ നാടൊന്നായി കണ്ണി ചേരുന്നു. മണ്ണിലിറങ്ങാം എന്ന പേരിൽ നടന്ന കൃഷിയാരംഭം പരിപാടിയിൽ ആയിരങ്ങൾ പങ്കാകളായി. അതിജീവനത്തിന്റെ കരുതലായി അടുക്കളത്തോട്ടങ്ങളുണ്ടാക്കുന്ന പ്രപവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കമായി.
ഈ മാസം ഏഴ് വരെ നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ലക്ഷം ഹരിത മുറ്റങ്ങളൊരുക്കാനാണ് പദ്ധതി. പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് പ്രവർത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചു ഹരിതാഭമാക്കുകയാണ് ലക്ഷ്യം.
മണ്ണിലിറങ്ങാം പരിപാടി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്അ ബ്ദുൽ ഹകീ്ം അസ്ഹരി നോളജ് സിറ്റിയിൽ തൈനട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റി തയ്യറാക്കി നൽകിയ വീഡിയോ സന്ദേശം വഴി കുടുംബാംഗങ്ങൾക്ക് കൃഷി പാഠം നൽകി.
കൃഷി പരിസ്ഥിതി ബോധവൽകരണം, ജൈ വളം ഉണ്ടാക്കുന്നതിനുള്ള സംവിധാനം ഒരുക്കൽ, മഴ വെള്ളം ശേഖരിക്കൽ, കിണർ റീചാർജ് തുടങ്ങിയയും അനുബന്ധമായി നടക്കും. പരിസ്ഥിതി ദനത്തിൽ വരും തലമുറക്കു കൂടി ഫലം ലഭിക്കുന്ന നിലയിൽ വ്യാപകമായി വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കും.