എസ് വൈ എസ് മലപ്പുറം സോണ്‍ പുനസംഘടന ശില്‍പശാല സമാപിച്ചു
മലപ്പുറം: നേരിന് കാവലിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ സംഘടിപ്പിച്ച പുന:സംഘടനാ ശില്‍പശാല സമാപിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളാ പാഠ്യ പദ്ധതി ചട്ടക്കൂട് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നും കാമ്പസുകള്‍ക്കുള്ളില്‍ അധാര്‍മികതക്ക് വളമിടുന്ന പരിഷ്‌കാരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ധേഹം പറഞ്ഞു.
സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സാഹിര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി പി പി മുജീബുറഹ്മാന്‍ വടക്കേമണ്ണ, ജില്ലാ കമ്മിറ്റി അംഗം സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, സോണ്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മുസ്്‌ലിയാര്‍ മക്കരപ്പറമ്പ്, ആര്‍ ഡി ചീഫ് ഖാലിദ് സഖാഫി സ്വലാത്ത്‌നഗര്‍ പ്രസംഗിച്ചു. മുസ്ഥഫ മുസ്്‌ലിയാര്‍ പട്ടര്‍ക്കടവ്, ഹുസൈന്‍ മിസ്ബാഹി, എം കെ അബ്ദുസലാം, ബദ്‌റുദ്ദീന്‍ കോഡൂര്‍, സിദ്ധീഖ് പുല്ലാര എന്നിവര്‍ സംബന്ധിച്ചു.