സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
പത്തനംതിട്ട: കേരള മുസ്‌ലീം ജമാഅത്ത്,എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വെച്ച് റമദാൻ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമം വ്യത്യസ്ത ജാതി മത രാഷട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ കൂട്ടായ്മയായി മാറി.
കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഇത്തരം സൗഹൃദ സംഗമ വേദികൾ ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും വരും നാളുകളിൽ നമ്മുടെ നാടുകളിൽ ഇത്തരം സംഗമങ്ങൾ നടത്തുന്നതിന് ഈ വേദി ഒരു പ്രചോദനമാകട്ടെ എന്നും മലങ്കര കത്തോലിക്ക രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് തിരുമേനി പറഞ്ഞു.
കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജൗഹരി കടയ്ക്കൽ
റമസാൻ പ്രമേയ പ്രഭാഷണം നടത്തി, മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എ ജെ ഷാജഹാൻ,ഫാദർ നതാനിയൽ റമ്പാൻ, മുഹമ്മദ് ഇസ്മായിൽ, സലാഹുദ്ദീൻ മദനി,
എ പി മുഹമ്മദ് അഷ്ഹർ,ഫാദർ യോഹന്നാൻ ശങ്കരത്തിൽ,സുധീർ വഴിമുക്ക്,സുലൈമാൻ ഹാജി,അനസ് പൂവാലം പറമ്പിൽ, സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ
ലിജോ ജോർജ്, ടി എം ഹമീദ്, ഷാജി ആർ നായർ, മുൻ എം എൽ എ രാജൂ എബ്രഹാം,
പി കെ ജേക്കബ്ബ്, സക്കീർ അലങ്കാരത്ത്, പി മോഹൻരാജ്, അഡ്വ സുരേഷ് കുമാർ,
എന്നീവർ പ്രസംഗിച്ചു.