എസ്. വൈ. എസ് ബുർദാ പ്രഭാഷണത്തിന് ബുധനാഴ്ച തുടക്കമാകും

എസ്. വൈ. എസ് ബുർദാ പ്രഭാഷണത്തിന് ബുധനാഴ്ച  തുടക്കമാകും

കോഴിക്കോട: തിരുനബി(സ്വ) സഹിഷ്ണുതയോടെ മാതൃക എന്ന പ്രമേയത്തിൽ ആചരിച്ചുവരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബുർദ പ്രഭാഷണത്തിന് ബുധനാഴ്ച തുടക്കമാകും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്ക് ഒക്ടോബർ 26ന് സമാപനം കുറിക്കും. ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുള്ള സഖാഫി എളമരം എന്നിവരാണ് പ്രഭാഷകർ. എല്ലാദിവസവും രാത്രി എട്ടു മണി മുതൽ മീഡിയ മിഷൻ യൂട്യൂബ് ചാനലിൽ പ്രഭാഷണത്തിന്റെ തൽസമയ സംപ്രേക്ഷണമുണ്ടാകും. പ്രസ്തുത പ്രഭാഷണത്തെ അടിസ്ഥാനമാക്കി റൗളത്തുൽ ഖുർആനിലെ പഠിതാക്കൾക്ക് വേണ്ടി പ്രത്യേകമായ ഓൺലൈൻ ടെസ്റ്റ് സംഘടിപ്പിക്കും.
മീലാദ് ക്യാമ്പയിൻ ഭാഗമായി വിവിധ ഘടകങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംസ്ഥാനത്തുടനീളം നടന്നുവരുന്നു. ജില്ലാ കേന്ദ്രങ്ങളിൽ മഹബ്ബാ കോൺഫ്രൻസ്, സോൺ കേന്ദ്രങ്ങളിൽ ഹുബ്ബുന്നബി സംഗമം, സർക്കിളുകളിൽ സന്ദേശ പ്രസരണം യൂണിറ്റ് ഘടകങ്ങളിൽ ഖത്മുൽ ബുർദ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് എസ്. വൈ. എസ് ഇക്കാലയളവിൽ സംഘടിപ്പിക്കുന്നത്.

Spread the love